Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Boars

Kannur

കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ പി​ടി​കൂ​ടാ​ൻ ഷൂ​ട്ട​ർ​മാ​രി​റ​ങ്ങി

ചെ​റു​പു​ഴ: പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും നാ​ശം വി​ത​യ്ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ നി​യ​മാ​നു​സൃ​ത​മാ​യി വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​തി​നാ​യി ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ18 അം​ഗ ഷൂ​ട്ട​ർ​മാ​രു​ടെ സം​ഘം പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ചു. കൃ​ഷി സം​ര​ക്ഷ​ണ​ത്തി​നാ​യി തോ​ക്ക് ലൈ​സ​ൻ​സു​ള്ള ക​ർ​ഷ​ക​ർ ചേ​ർ​ന്നു രൂ​പീ​ക​രി​ച്ച ക​ർ​ഷ​ക ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തിലാണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ഡി. പ്ര​വീ​ൺ, പ​ഞ്ചാ​യ​ത്തം​ഗം പ്രി​ൻ​സ് വെ​ള്ള​ക്ക​ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ത​ദ്ദേ​ശ സ്വയംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന അ​നു​മ​തി​യോ​ടെ​യാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള ഈ ​ന​ട​പ​ടി. കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഭ​യ​മി​ല്ലാ​തെ ഇ​റ​ങ്ങി​ച്ചെ​ല്ലാ​നും കാ​ട്ടു​പ​ന്നി ശ​ല്യം മൂ​ലം കൃ​ഷി ഉ​പേ​ക്ഷി​ച്ച ക​ർ​ഷ​ക​രെ തി​രി​കെ കൊ​ണ്ടു​വ​രാ​നും ഈ ​പ​ദ്ധ​തി സ​ഹാ​യ​ക​മാ​കു​മെ​ന്ന് ക്യാ​പ്റ്റ​ൻ ബെ​ന്നി മു​ട്ട​ത്തി​ൽ അ​റി​യി​ച്ചു.

ക​ല്യാ​ണി, അ​മ്പു എ​ന്നീ നാ​യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ കൊ​ല്ലാ​ട പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്നും ര​ണ്ട് കാ​ട്ടു​പ​ന്നി​ക​ളെ പി​ടി​കൂ​ടി.

Latest News

Corehub Up